ഭാര്യ വീട്ടില്‍ ആക്രമണം; ബൈക്കും, ഓട്ടോറിക്ഷയും അടിച്ച് തകര്‍ത്തു, ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതി


കോ​ഴി​ക്കോ​ട്: ഭാ​ര്യ​വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വാ​വും സം​ഘ​വും​ വീ​ടും മു​റ്റ​ത്ത്​ നി​ര്‍​ത്തി​വെ​ച്ചി​രു​ന്ന ബൈ​ക്കും ഓ​ട്ടോ​റി​ക്ഷ​യും അ​ടി​ച്ചു ത​ക​ര്‍​ത്തെ​ന്ന പ​രാ​തി​യി​ല്‍ കേ​സ്. ചാ​ല​പ്പു​റം വെ​ള്ളി​ഞ്ചേ​രി വി.​ടി. ഹൗ​സി​ല്‍ അ​ശ്വ​തി​യാ​ണ് (20) മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

ക​ണ്ണൂ​ര്‍ സ്വ​ദേ​ശി വി.​ജി. ശ്രീ​ജി​ത്തി​നെ​തി​രെ​യാ​ണ് (38)​ പ​രാ​തി. പ്രേ​മ വി​വാ​ഹം ക​ഴി​ഞ്ഞ്​ മൂ​ന്നു മാ​സ​ത്തി​നു ശേ​ഷം ഭ​ര്‍​ത്താ​വ്​ നേ​ര​ത്തേ വി​വാ​ഹി​ത​നാ​ണെ​ന്ന​റി​ഞ്ഞ്​ യു​വ​തി സ്വ​ന്തം വീ​ട്ടി​ലെ​ത്തി ആ​ത്മ​ഹ​ത്യ​ശ്ര​മം ന​ട​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് വീ​ട്ടി​ലെ​ത്തി​യ ഭ​ര്‍​ത്താ​വും സം​ഘ​വും അ​തി​ക്ര​മം കാ​ണി​ച്ച​താ​യാ​ണ്​ പ​രാ​തി.

ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വ​മെ​ന്നും പ​റ​യു​ന്നു. വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി നാ​ശ​ന​ഷ്​​ട​ങ്ങ​ള്‍ വ​രു​ത്തി​യ​തി​നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും കേ​സെ​ടു​ത്ത​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു.