ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ചാലിക്കരയില്‍ എല്‍.ഡി.എഫ് ഐക്യദാര്‍ഢ്യ സദസ്സ് നടത്തി
പേരാമ്പ്ര: സെപ്റ്റംബര്‍ 27ന് നടക്കുന്ന ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ചാലിക്കര ടൗണ്‍ എല്‍.ഡി.എഫ് കമ്മിറ്റി ഐക്യദാര്‍ഢ്യ സദസ്സ് നടത്തി. എടവന സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. എം കുഞ്ഞിരാമന് ഉണ്ണി അധ്യക്ഷത വഹിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് 27 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന തൊഴിലാളികളും കര്‍ഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകള്‍ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇടത് പാര്‍ട്ടികള്‍ നേരത്തെ തന്നെ ബന്ദിനെ അനുകൂലിച്ചിരുന്നു. തൊഴിലാളി സംഘടനകളും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
കെ.പി ആലിക്കുട്ടി, ആതിരാ ബാലന്, വി.ലത്തീഫ്, ചാലിക്കര രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. സി.ബാലന് സ്വാഗതവും പി.സ്വരാജ് നന്ദിയും പറഞ്ഞു.