ഭാരതീദാസൻ സർവകലാശാല: യു.ജി, പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: തിരുച്ചിറപ്പള്ളി ഭാരതീദാസൻ സർവകലാശാല യു.ജി., പി.ജി., ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

* പ്ലസ്ടു യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന പി.ജി. ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ: എം.എ.-ഹിസ്റ്ററി, സോഷ്യോളജി, എം.എസ്സി.-ബയോ ഇൻഫർമാറ്റിക്സ്, ബയോമെഡിക്കൽ സയൻസ്, ജ്യോഗ്രഫി, ലൈഫ് സയൻസസ് (എല്ലാം അഞ്ചുവർഷം). എം.ടെക് -ബയോടെക്നോളജി, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ജിയോളജിക്കൽ ടെക്നോളജി ആൻഡ് ജിയോ ഇൻഫർമാറ്റിക്സ് (എല്ലാം ആറുവർഷം)

* മറ്റ് യു.ജി. പ്രോഗ്രാമുകൾ: യോഗ ഫോർ ഹ്യൂമൺ എക്സലൻസ്, ബി.വൊക് -ഓട്ടോമൊബൈൽ ടെക്നോളജി, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ട്രബിൾ ഷൂട്ടിങ് ആൻഡ് മെയിന്റനൻസ് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എക്യുപ്മെന്റ്, ബി.സി.എ. -ഭിന്നശേഷിവിഭാഗക്കാർക്ക്, സ്പീച്ച് ആൻഡ് ഹിയറിങ് ഇംപയേർഡ് വിദ്യാർഥികൾക്ക്.

* മാസ്റ്റേഴ്സ് തലത്തിൽ വിവിധ വിഷയങ്ങളിൽ എം.എ., എം.എസ്സി., എം.ബി.എ., എം.ടെക്., എം.പി.എ., എം.എഡ്., എം.എസ്.ഡബ്ല്യു., എം.സി.എ., എം.പി.എഡ്., എം.എൽ.ഐ. എസ്സി. പ്രോഗ്രാമുകളുണ്ട്. രണ്ടുവർഷ ബി.പി.എഡ്. പ്രോഗ്രാമിലേക്കും അപേക്ഷിക്കാം. കൂടാതെ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളും ലഭ്യമാണ്.

വിദ്യാഭ്യാസയോഗ്യത പ്രോസ്പെക്ടസിൽ. അപേക്ഷ www.bdu.ac.in വഴി നൽകാം (അഡ്മിഷൻസ് ലിങ്ക്). പ്രോസ്പെക്ടസ് ഇവിടെ ലഭിക്കും. ബി.സി.എ, ബി.വൊക്, 6/5 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് പ്ലസ്ടു ഫലം വന്ന് 15 ദിവസത്തിനകം അപേക്ഷിക്കണം. മറ്റു പ്രോഗ്രാമുകൾക്ക് ജൂലായ് 15 വരെ അപേക്ഷിക്കാം.