ഭാരതപ്പുഴയില്‍ രണ്ട് എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ടു, തിരച്ചില്‍ തുടരുന്നു


പാലക്കാട്: ഒറ്റപ്പാലത്ത് ഭാരതപ്പുഴയില്‍ രണ്ട് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍ പെട്ടു. ആലപ്പുഴ സ്വദേശി ഗൗതം, ചേലക്കര സ്വദേശി മാത്യു എന്നിവരാണ് ഭാരതപ്പുഴയിലെ മായന്നൂര്‍ തടയണയ്ക്ക് സമീപം അപകടത്തില്‍ പെട്ടത്. ഇവര്‍ക്കായി പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്.

വാണിയങ്കുളം പി.കെ ദാസ് മെഡിക്കല്‍ കോളേജില്‍ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളാണ് ഇരുവരും. ഇവരടക്കം ഏഴ് പേരുടെ സംഘമാണ് തടയണക്ക് സമീപമെത്തിയത്. മാത്യുവാണ് ആദ്യം ഒഴുക്കില്‍പെട്ടത്. മാത്യുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഗൗതവും അപകടത്തില്‍പെടുകയായിരുന്നു.