ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയി; വിയ്യൂര്‍ സ്വദേശിനി റിമാന്‍ഡില്‍


കൊയിലാണ്ടി: മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച വിയ്യൂരിൽ നിന്നൂം കാമുകനൊപ്പം കടന്നു കളഞ്ഞ യുവതി റിമാൻഡിൽ. പൊയിൽക്കാവ് സ്വദേശിനി പവിത്ര മേലൂർ സ്വദേശി ഫിലിൽ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. ഡിസംബർ രണ്ടിന് ഭർതൃ വീട്ടിൽ നിന്ന് കാണാതായ യുവതി കാമുകനൊപ്പം സുഹൃത്തിന്റെ വീട്ടിൽ കഴിയുകയായിരുന്നു.

കടയിൽ പോകാനെന്ന വ്യാജേനെ വിയ്യൂരിലെ ഭർതൃവീട്ടിൽ നിന്നിറങ്ങിയ യുവതി കാമുകനൊപ്പം പോവുകയായിരുന്നു. യുവതി തിരികെയെത്താതായതോടെയാണ് ബന്ധുക്കൾ അന്വേഷണമാരംഭിച്ചത്. തുടർന്ന് ബന്ധുക്കൾ കൊയിലാണ്ടി പോലീസിൽ പരാതി നൽകി. കൊയിലാണ്ടി പോലീസ് അന്വേഷണം നടത്തിയെങ്കിലും യുവതിയെ കുറിച്ച യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

ഇന്ന് വൈകീട്ടോടെ ഇരുവരും കൊയിലാണ്ടി കോടതിയിൽ ഹാജരാകുകയായിരുന്നു. ഒന്നര വയസ്സും, മൂന്ന് വയസ്റ്റും പ്രായമുള്ള രണ്ട് മക്കളെ ഉപേക്ഷിച്ച് പോയ യുവതിയെയും കാമുകനെയും ജുവൈനൽ ആക്ട് പ്രകാരമാണ് കോടതി റിമാൻ്റു ചെയ്തത്.