ഭരണഘടനയെ സംരക്ഷിക്കുക ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ മേപ്പയ്യൂര്‍ സൗത്ത് മേഖല കമ്മിറ്റിയുടെ സംരക്ഷണ ജ്വാല


മേപ്പയ്യൂര്‍: ഭരണഘടനയെ സംരക്ഷിക്കുക ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ മേപ്പയ്യൂര്‍ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നരക്കോട് സ്വാതന്ത്ര്യ സംരക്ഷണ ജ്വാല സംഘടിപ്പിച്ചു. സിപിഐഎം മേപ്പയ്യൂര്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി കെ.രാജീവന്‍ ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് ട്രഷറര്‍ ടി.സി ജിബിന്‍, കെഎസ്‌കെടിയു പേരാമ്പ്ര ഏരിയ സെക്രച്ചറി എന്‍.എം ദാമോദരന്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി മെമ്പര്‍ കെ.എം ലിഗിത്ത് എന്നിവര്‍ സംസാരിച്ചു. മേഖല പ്രസിഡന്റ് അമല്‍ ആസാദ് അധ്യക്ഷനായി. മേഖല സെക്രട്ടറി ധനേഷ് സി.കെ സ്വാഗതവും ആകാശ് നന്ദിയും രേഖപ്പെടുത്തി.