ഭക്ഷണത്തിന് വിലക്ക് കല്‍പ്പിക്കുന്ന ആര്‍.എസ്.എസ് ഭീകരതയ്‌ക്കെതിരെ മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐയുടെ ബീഫ് ഫെസ്റ്റും പ്രതിഷേധ സദസും
മേപ്പയ്യൂര്‍: ഭക്ഷണത്തിന് വിലക്ക് കല്‍പ്പിക്കുന്ന ആര്‍.എസ്.എസ് ഭീകരതയ്‌ക്കെതിരെ മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐ ബീഫ് ഫെസ്റ്റും പ്രതിഷേധ സദസും നടത്തി. ഡി.വൈ.എഫ്.ഐ മേപ്പയ്യൂര്‍ നോര്‍ത്ത് മേഖലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. മേപ്പയ്യൂര്‍ ടൗണില്‍ നടന്ന പരിപാടി ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം പി.കെ.അജീഷ് ഉദ്ഘാടനം ചെയ്തു.
സി.പി.എം മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി പി.പി.രാധാകൃഷ്ണന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന് ബീഫ് വിളമ്പിക്കൊണ്ട് ബീഫ് ഫെസ്റ്റ് ആരംഭിച്ചു. വ്യാപാരികളും ബഹുജനങ്ങളും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. ആര്‍.എസ്.എസ് സംഘം പേരാമ്പ്രയിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് കൈയേറി ബീഫ് വില്‍പ്പന തടഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു പരിപാടി.
ജിതിന്‍ സത്യന്‍ അധ്യക്ഷനായി. കെ.കെ.വിജിത്ത്, കെ.വി.സുര്‍ജിത്ത്, സി.ടി.പ്രതീഷ്, പി.പി.അരുണ്‍, വി.ആര്‍.അര്‍ജിത്ത്, വൈഷ്ണ, സി.എം.അരുണ്‍കുമാര്‍, കെ.കെ.ബിജീഷ്, കെ.കെ.അനൂജ, ബി.പി.അനന്തു, സി.എം.ശ്രീലക്ഷ്മി എന്നിവര്‍ സംസാരിച്ചു. അരുണ്‍ ജി. ദേവ് സ്വാഗതം പറഞ്ഞു.