ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു പ്രസിഡന്റ്‌


പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബുവിനെയും, സെക്രട്ടറിയായി പന്തലായനി പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ശ്രീലത.എം, ജോയിന്‌റ് സെക്രട്ടറിയായി സജിത പൂക്കാടന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡിയില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ രാംദാസ് നടപടികള്‍ നിയന്ത്രിച്ചു.