ബോള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പെട്ടു; കോഴിക്കോട് യുവാവ് കടലിൽ മുങ്ങിമരിച്ചു


 


കോഴിക്കോട്: കോഴിക്കോട് കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെള്ളയിൽ സ്വദേശി സായൂജിന്റെ (23) മൃതദേഹമാണ് കണ്ടെത്തിയത്.

ഭട്ട് റോഡ് ബീച്ചില്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ സായൂജ് ഒഴുക്കില്‍പ്പെടുകയായിരുന്നു. കടലില്‍ പോയ ബോള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കോസ്റ്റല്‍ പൊലീസിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കടലില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.