ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു; തുറയൂർ സ്വദേശിയായ യുവാവ് മരിച്ചു


തുറയൂർ: ബെെക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങത്ത് സ്വദേശിയായ യുവാവ് മരിച്ചു. ആറാംകണ്ടത്തിൽ ആദിൻ പ്രദീപ് (നന്ദു) ആണ് മരിച്ചത്. ഇന്നലെ ആദിൻ സഞ്ചരിച്ച ബെെക്ക് വീടിന്റെ മതിലിന് ഇടിച്ചാണ് അപകടം സംഭവിച്ചത്.

സുഹൃത്തിനൊപ്പം സഞ്ചരിക്കവെ നിയന്ത്രണം വിട്ട ബെെക്ക് റോഡിന് സമീപത്തെ വീടിന്റെ മതിലിന് ഇടിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ ആദിൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ബൈക്കില്‍ ആദിനോടൊപ്പം യാത്ര ചെയ്തിരുന്ന ജിത്തു എന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ പാലച്ചുവട് വച്ചാണ് അപകടം സംഭവിച്ചത്.

ആറാംകണ്ടത്തിൽ പ്രദീപൻ, സുധ ദമ്പതികളുടെ മകനാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.