ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അരിക്കുളം സ്വദേശിനി മരിച്ചു


അരിക്കുളം: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അരിക്കുളം സ്വദേശിനി മരിച്ചു. അരിക്കുളം പറമ്പത്ത് തച്ചന്‍കാവ് മീത്തല്‍ വിലാസിനിയാണ് മരിച്ചത്. നവംബര്‍ 29 ന് മകനോടൊപ്പം യാത്ര ചെയുമ്പോള്‍ കടിയങ്ങാട് വെച്ചു ഇവര്‍ ബൈക്കില്‍ നിന്നും വീഴുകയായിരുന്നു. ഉടന്‍ തന്നെ പേരാമ്പ്ര താലൂക് ഹോസ്പിറ്റലിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടോടെയാണ് മരണപ്പെട്ടത്.

കുമാരനാണ് ഭര്‍ത്താവ്. ദിവ്യ, റനീഷ് എന്നിവര്‍ മക്കളാണ്. ചോയ്യന്റെയും വെള്ളായിയുടെയും മകളാണ്. നാരായണി, ഗോപാലന്‍, സജിനി, പരേതനായ സുധി എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് വീട്ടുവളപ്പില്‍.