ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് കോര്‍പറേഷന്‍ മുന്‍ കൗൺസിലർ മരിച്ചു


കോഴിക്കോട്​: ബൈക്കപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന കോഴിക്കോട്​ കോർപറേഷൻ മുൻ കൗൺസിലർ മരിച്ചു. കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറിയുമായ പിവി അബ്ദുൽ കബീർ ആണ് മരിച്ചത്. അറുപത് വയസ്സായിരുന്നു.
ഖബറടക്കം രണ്ടുമണിക്ക് പാലാഴി പള്ളി ഖബറിസ്​ഥാനിൽ നടന്നു. ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വച്ചു.

ബുധനാഴ്​ച ഉച്ചക്ക്​ ടാഗോർ സെൻറിനറി ഹാളിനുമുമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കിന്​ പിൻസീറ്റിലായിരുന്നു അബ്​ദുൽ കബീർ. ബൈക്കോടിച്ച കാട്ടുകുളങ്ങര സ്വദേശി നൗഷാദ്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചിത്സയിലാണ്​.

ഷമീനയാണ്​ കബീറി​ൻ്റെ ഭാര്യ. മകൾ: ഫാത്തിമ ഹെന്ന മാതാവ്​: കോഴിക്കോടൻ വീടിൽ അയിഷാബി. സഹോദരങ്ങൾ: മുൻ കോർപ്പറേഷൻ കൗൺസിലർ സക്കറിയ പി ഹുസൈൻ, തസ്തകീർ, നിസാർ, നൗഷാദ്, ഷമീർ, കമർബാനു, നജുമാ, ഷഫിയ, ഷാഹിദ, ജംഷിദ.