ബേപ്പൂര്‍, വെള്ളയില്‍ ഹാര്‍ബറുകള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടും



കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, വെള്ളയില്‍ ഹാര്‍ബറുകള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ അടച്ചിടും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് തീരുമാനം. മത്സ്യബന്ധനത്തിന് പോയിരിക്കുന്ന യാനങ്ങള്‍ ഞായറാഴ്ച വൈകീട്ട് 4 മണിക്കുള്ളില്‍ തിരിച്ചെത്തണമെന്ന് നിര്‍ദേശം.