ബേപ്പൂരില്‍ മത്സ്യബന്ധനത്തിന് പോയ തോണിമറിഞ്ഞ് അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി


ബേപ്പൂർ: മത്സ്യബന്ധന് പോയ തോണിമറിഞ്ഞ്‌ അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി. മൂന്നു യുവാക്കളാണ് മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തിയത്.

മാറാടിനടുത്ത കപ്പക്കൽ കടലിൽ മീൻപിടിക്കവെയാണ്‌ വെള്ളയിൽ സ്വദേശി ഉമ്മർ(60) തോണി മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. കടലിലേക്ക്‌ തെറിച്ചുവീണ ഉമ്മർ തോണിയിലുണ്ടായിരുന്ന പ്ലാസ്റ്റിക് കാനിൽ പിടിച്ച്‌ നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാൽ മരവിച്ചു.

മാറാട്‌ ബീച്ചിലെത്തിയ മാറാട്‌ സ്വദേശികളായ സാബു, ഷിംജിത്ത്‌, മഹേഷ്‌ എന്നിവർ ഉമ്മറിനെ കരയ്ക്കെത്തിച്ചു. ഉമ്മറിനെ കോഴിക്കോട്‌ ഗവ. ജനറൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.