ബേപ്പൂരില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടു യുവാക്കള്‍ അറസ്റ്റില്‍
ബേപ്പൂർ: വാഹന പരിശോധനക്കിടെ കാറിൽ വിൽപനക്കായി കൊണ്ടു വന്ന കഞ്ചാവുമായി രണ്ടുപേരെ ഗോതീശ്വരത്ത് മാറാട് പൊലീസ് അറസ് റ്റ് ചെയ്തു. മഞ്ചേരി പയ്യനാട് സ്വദേശികളായ വലിയ പീടിയേക്കൽ മുഹമ്മദ് മിൻഹാജ് (21), പള്ളിക്കണ്ടി ഷഫീർ (19) എന്നിവരാണ് അറസ്റ്റിലായത്.
സബ് ഇൻസ്പെക്ടർ എം.സി. ഹരീഷ് വാഹന പരിശോധന നടത്തുമ്പോഴാണ് ആൾട്ടോ കാറിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. കാറിന്റെ ഡാഷ് ബോർഡിൽ 105 ഗ്രാം കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു. സിവിൽ പൊലീസ് ഓഫിസർമാരായ പി.ജി. ഷൈജിത്, പി. സപ്തസ്വരൂപ് എന്നിവർ എസ്.ഐ ക്കൊപ്പം സംഘത്തിലുണ്ടായിരുന്നു.