ബുധനും വ്യാഴവും സംസ്ഥാനത്ത് കൂട്ട കോവിഡ് പരിശോധന നടത്താന്‍ തീരുമാനമെന്ന് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൂട്ട കോവിഡ് പരിശോധന നടത്താനൊരുങ്ങി സര്‍ക്കാര്‍. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 3 ലക്ഷം പേര്‍ക്ക് പരിശോധന നടത്തും. വോട്ടെണ്ണല്‍ ദിവസം കൂട്ടംകൂടുന്നതും ആഘോഷവും അനുവദിക്കില്ല. ആരാധനാലയങ്ങളില്‍ ആളുകള്‍ മുന്‍കൂട്ടി ബുക്കുചെയ്ത് വേണം എത്താനെന്നും നിബന്ധനയുണ്ട്.
വീണ്ടും കൂട്ട കോവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചത് കോവിഡ് വ്യാപനം രൂക്ഷമായ സഹചര്യത്തിലാണ്. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തുന്നതിനും അവര്‍ക്ക് കോവിഡ് പരിശോധന നടത്തുന്നതിനും ആരോഗ്യ വകുപ്പ് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് യോഗം നിര്‍ദേശിച്ചു.