ബീഫിന് അമിതവില: കൂരാച്ചുണ്ടില്‍ ഭക്ഷ്യവകുപ്പ് പരിശോധന നടത്തി
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് അങ്ങാടിയിലെ ബീഫ് സ്റ്റാളുകളില്‍ ഉപഭോക്താക്കളില്‍ നിന്ന് അമിത വില ഈടാക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് ഭക്ഷ്യവകുപ്പ് കടകളില്‍ പരിശോധന നടത്തി. ഒരു കിലോ ബീഫിന് 320 രൂപ മാത്രമെ ഈടാക്കാന്‍ പാടുള്ളു എന്ന് കട ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവില്‍ 340 രൂപയാണ് ബീഫിന് കടക്കാര്‍ ഈടാക്കിയിരുന്നത്.
കോഴി ഇറച്ചിക്ക് കിലോക്ക് 140 രൂപയില്‍ കൂടുതല്‍ വാങ്ങാന്‍ പാടില്ലെന്നും ചിക്കന്‍ സ്റ്റാളുകളിലും ബീഫ് സ്റ്റാളുകളിലും വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. സി.പി.ഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മറ്റിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.