ബീച്ച് ആശുപത്രിയില്‍ അത്യാഹിത വിഭാഗം ഉച്ചവരെ മാത്രം; തീരുമാനം ഡ്യൂട്ടിക്ക് ഡോക്ടര്‍മാരില്ലാത്തതിനെത്തുടര്‍ന്ന്‌


കോ​ഴി​ക്കോ​ട്: തീ​ര​ദേ​ശ​മേ​ഖ​ല​യു​ള്‍​പ്പെ​ടെ ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ ചി​കി​ത്സ​യ്ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന ബീ​ച്ച് ഗ​വ. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗം ഉ​ച്ച​യ്ക്കു ഒ​ന്നു​വ​രെ മാ​ത്രം. കോ​വി​ഡ് സ്‌​പെ​ഷ​ല്‍ ആ​ശു​പ​ത്രി​യാ​ക്കി​യ​തി​നാ​ലാ​ണി​ത്.

കു​റ്റി​ച്ചി​റ, പ​ള്ളി​ക്ക​ണ്ടി, ഇ​ടി​യ​ങ്ങ​ര, ഫ്രാ​ന്‍​സി​സ് റോ​ഡ്, കോ​യ റോ​ഡ്, കോ​ന്നാ​ട് ബീ​ച്ച്, വെ​ള്ള​യി​ല്‍, ന​ട​ക്കാ​വ് ഭാ​ഗ​ങ്ങ​ളി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ബീ​ച്ച് ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ലം കൂ​ടി​യാ​യ​തോ​ടെ പ​ക​ര്‍​ച്ച​പ്പ​നി​യു​ള്‍​പ്പെ​ടെ വി​വി​ധ ത​ര​ത്തി​ലു​ള്ള അ​സു​ഖ​ങ്ങ​ളാ​ണ് ക​ട​പ്പു​റം മേ​ഖ​ല​യെ ബാ​ധി​ക്കു​ന്ന​ത്. സാ​ധാ​ര​ണ പ​നി മു​ത​ല്‍ ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യു​മെ​ല്ലാം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട്.
ബീ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ ഒ​പി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഉ​ച്ച​യ്ക്കുശേ​ഷം ഇ​വി​ടെ പ​രി​ശോ​ധി​ക്കു​ന്നില്ല. വൈ​കീ​ട്ടും രാ​ത്രി​യും എ​ത്തു​ന്ന രോ​ഗി​ക​ളോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ക്കാ​നാണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഉ​ച്ച​യ്ക്കുശേ​ഷം അ​ത്യാ​ഹി​ത വി​ഭാ​ഗം പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​ത് ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് കോ​വി​ഡ് ഡ്യൂ​ട്ടി ഉ​ള്ള​തി​നാ​ലാ​ണെ​ന്ന് സൂ​പ്ര​ണ്ട് ഡോ. ​ഉ​മ​ര്‍ ഫാ​റൂ​ഖ് പ​റ​ഞ്ഞു. ഒ​പി ക​ഴി​ഞ്ഞാ​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ കു​റ​വാ​യി​രി​ക്കും.

കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നും അ​ത്യാ​ഹി​ത വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും കൂ​ടെ ഡോ​ക്ട​ര്‍​മാ​ര്‍ തി​ക​യി​ല്ല. എ​ന്ന​തി​നാ​ലാ​ണ് വൈ​കീ​ട്ട് അ​ത്യാ​ഹി​ത വി​ഭാ​ഗം ഒ​ഴി​വാ​ക്കി​യ​തെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.