ബി.നാരായണന്‍ അനുസ്മരണം സംഘടിപ്പിച്ച് ആവള മാനവ കലാവേദി


പേരാമ്പ്ര: ആവളയിലെ കലാസാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന ബി.നാരായണന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു. ആവള മാനവ കലാവേദിയുടെ നേതൃത്വത്തിലാണ് ദിനാചരണം നടത്തിയത്. അജയ് ആവള അനുസ്മരണ പ്രഭാഷണം നടത്തി.

എം.പി.ശ്രീധരന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സി.എം.ഗംഗാധരന്‍, കെ.അപ്പുക്കുട്ടി, വിജയന്‍ ആവള, പി.എം.കുഞ്ഞിക്കേളപ്പന്‍, കെ.മൊയ്തീന്‍, രാജന്‍ അരീക്കല്‍, സി.കെ.ശിവദാസന്‍, വി.എം.നാരായണന്‍, വത്സലാ ദേവി, ബൈജു എന്നിവര്‍ സംസാരിച്ചു.