ബി.ജെ.പി സർക്കാറിനെ മുട്ടുകുത്തിച്ച കർഷക സമര പോരാളികൾക്ക് മുസ്‌ലിം യൂത്ത് ലീഗിന്റെ ഐക്യദാർഢ്യം
പേരാമ്പ്ര: നരേന്ദ്ര മോഡി നേതൃത്വം നൽകുന്ന ബി.ജെ.പി സർക്കാരിനെ മുട്ട് കുത്തിച്ച് സമര വിജയം നേടിയ രാജ്യ തലസ്ഥാനത്തെ കർഷക പോരാളികൾക്ക് അഭിവാദ്യം അർപ്പിച്ച് കൊണ്ട് പേരാമ്പ്രയിൽ യൂത്ത് ലീഗ് പ്രവർത്തകർ പ്രകടനം നടത്തി. സമാപന പൊതു യോഗം ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി. മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി,പേരാമ്പ്ര പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പുതുക്കുടി അബ്ദു റഹ്മാൻ, മുഹമ്മദലി കോറോത്ത്, സത്താർ കീഴരിയൂർ, സി.കെ. ജറീഷ്, ടി.കെ. നഹാസ്, കെ.കെ. റഫീഖ്
ആർ.കെ. മുഹമ്മദ്, വി.എൻ. നൗഫൽ, മുനവ്വർ ആവള എന്നിവർ സംസാരിച്ചു.
ഹമീദ് കൂത്താളി, സജീർ വണ്ണാൻകണ്ടി, സഈദ് അയനിക്കൽ, ഉബൈദ് കുട്ടോത്ത്, സി.കെ. ഹാഫിസ്,
ആവള, ടി.പി. അഷ്‌റഫ്, മജീദ് ചേനോളി, ആർ.എം. നിഷാദ്, ടി.കെ. ജാബിർ, സി.പി. ഷക്കീൽ, സി.പി. ഫാസിൽ എന്നിവർ നേതൃത്വo നൽകി.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.