ബിസിനസ് ട്രെയിനർ വിനോദ് മിത്രൻ കോവിഡ് ബാധിച്ച് മരിച്ചു


കൊയിലാണ്ടി: രാജ്യാന്തര ബിസിനസ് ട്രെയിനറും മോട്ടിവേഷൻ പരിശീലകനും അസാച്ചി കോർപ്പറേറ്റ് സൊലൂഷ്യൻസ് ചെയർമാനുമായ വിനോദ് മിത്രൻ 49 വയസ് അന്തരിച്ചു. കോവിസ് ബാധിച്ച് ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചതിനെ തുടർന്നാണ് മരണം.

ഇരുപത് വർഷം മുമ്പ് കൊയിലാണ്ടി ആർട്സ് കോളേജിൽ അധ്യാപകനായിരുന്ന വിനോദ് ബാബു എന്ന വിനോദ് മിത്രൻ വലിയ സൗഹൃദ് വൃന്ദത്തിന് ഉടമയായിരുന്നു.
തിക്കോടി ആളങ്ങാരി പരേതനായ കുഞ്ഞിക്കണ്ണൻ നായരുടെയും സൗമിനിയുടെയും മകനാണ്. ഭാര്യ: സിറിലി. മകൾ: അബ. സഹോദരങ്ങൾ: പ്രമോദ് ബാബു, പ്രദീപ്.

ബിസിനസ് സംരംഭകരുടെ കൂട്ടായ്മയായ ഗ്രോവീസിന്റെ ആജീവനാന്ത മെന്ററും, സിൽവർ ഹിൽസ് സ്കൂൾ മുൻ പിടിഎ പ്രസിഡണ്ടുമാണ്. എലത്തൂർ എസ്.കെ.ബസാർ അബ പാലസിലാണ് കുടുംബം താമസിക്കുന്നത്.