ബിരിയാണിയോ നെയ്‌ച്ചോറോ ഉണ്ടാക്കുമ്പോള്‍ അടിയില്‍ പിടിക്കുന്നുണ്ടോ? മാസ്റ്റര്‍ ഷെഫിന്റെ ലളിതമായ പരിഹാരം ഇതാ (വീഡിയോ കാണാം)
ബിരിയാണിയോ നെയ്‌ച്ചോറോ പോലുള്ള വിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ നമ്മള്‍ സ്ഥിരമായി അനുഭവിക്കുന്ന പ്രശ്‌നമാണ് കരിഞ്ഞ് അടിയില്‍ പിടിക്കുന്നത്. രുചി ഇല്ലാതാകുമെന്ന് മാത്രമല്ല, പാത്രം കഴുകുമ്പോള്‍ ഇത് ഇളക്കി മാറ്റുന്നത് ശ്രമകരമാണെന്നതും ബുദ്ധിമുട്ടാണ്.
ഇതിനൊരു പരിഹാരമാണ് നോണ്‍സ്റ്റിക് പാത്രങ്ങള്‍. നോണ്‍സ്റ്റിക് പാത്രങ്ങളില്‍ പാചകം ചെയ്താല്‍ അടിയില്‍ പിടിക്കുക എന്ന പ്രശ്‌നം ഉണ്ടാകില്ല. എന്നാല്‍ പല വീടുകളിലും നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഇല്ല. കൂടാതെ നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പാത്രത്തിലെ കോട്ടിങ്ങിലുള്ള രാസവസ്തുക്കള്‍ ഭക്ഷണത്തില്‍ കലര്‍ന്ന് നമ്മുടെ ഉള്ളിലെത്തുമെന്ന ഭയം കൊണ്ട് നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഒഴിവാക്കുന്നവരും നിരവധിയുണ്ട്.
എന്നാല്‍ നോണ്‍സ്റ്റിക് ഇല്ലാതെ തന്നെ അടിയില്‍ പിടിക്കുന്നത് തടയാനുള്ള ലളിതമായ മാര്‍ഗം നമുക്ക് പറഞ്ഞു തരികയാണ് ഷെഫ് കുനാല്‍ കപൂര്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലാണ് കുനാല്‍ ഇത് വിശദീകരിക്കുന്നത്. ഇത്തരം പൊടിക്കൈകള്‍ പറഞ്ഞുതരുന്ന ‘കുനാല്‍സ് ടിപ്‌സ് ആന്‍ഡ് ട്രിക്‌സ്’ എന്ന സീരീസിന്റെ ഭാഗമായാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഫ്രൈഡ് റൈസ് തയ്യാറാക്കുമ്പോള്‍ മിക്കപ്പോഴും നിങ്ങളുടെ പാത്രത്തിന്റെ അടിയില്‍ പിടിച്ചിട്ടുണ്ടാകുമെന്ന കാര്യം എനിക്കറിയാമെന്നും അത് ഒഴിവാക്കാനുള്ള എളുപ്പവിദ്യ ഇതാ എന്നും പറഞ്ഞാണ് കുനാല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വളരെ ലളിതമായ ഒരു പൊടിക്കൈ ആണ് കുനാല്‍ പറയുന്നത്. ഇതിനായി ആദ്യം പാകം ചെയ്യാനുദ്ദേശിക്കുന്ന പാത്രം അടുപ്പില്‍ വച്ച് നന്നായി ചൂടാക്കുക. തുടര്‍ന്ന് പാത്രത്തില്‍ കുറച്ച് വെളിച്ചെണ്ണയോ മറ്റേതെങ്കിലും പാചക എണ്ണയോ ഒഴിക്കുക. എണ്ണ പാത്രത്തിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിപ്പിക്കണം.
എണ്ണ ചൂടായി പാത്രത്തില്‍ നിന്ന് നന്നായി പുക വരുന്നത് വരെ അടുപ്പില്‍ തന്നെ വയ്ക്കണം. ഇതിന് ശേഷം പാത്രം എണ്ണയോടെ അടുപ്പില്‍ നിന്ന് ഇറക്കി വയ്ക്കുക. പാകം ചെയ്യാനുള്ള സമയമാകുമ്പോള്‍ ഈ പാത്രം ഒന്നുകൂടി അടുപ്പില്‍ വച്ച് ചൂടാക്കിയ ശേഷം ഇതില്‍ നെയ്‌ച്ചോറോ ബിരിയാണിയോ ഫ്രൈഡ് റൈസോ തയ്യാറാക്കാം.
വീഡിയോ കാണാം:
View this post on Instagram