ബിബിസി ഡോക്യുമെന്ററി “ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍” പ്ര​ദർശിപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രവർത്തകർ; കോഴിക്കോട് ബീച്ചിൽ സംഘർഷം, അറസ്റ്റ്


കോഴിക്കോട്: ​ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി “ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍” കോഴിക്കോട് ബീച്ചില്‍ പ്രദര്‍ശിപ്പിച്ച ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി. പ്രദര്‍ശനത്തിന് ഉപയോഗിച്ച സ്പീക്കര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. ഇതോടെ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

ബീച്ചിൽ ഫ്രറ്റേർണിറ്റി പരിപാടി പ്രഖ്യാപിച്ചെങ്കിലും പോലീസ് അനുമതി നൽകിയിരുന്നില്ല. പൊതുസ്ഥലമായതിനാലാണ് അനുമതി നൽകാതിരുന്നതെന്ന് പോലീസ് പറഞ്ഞു. സ്ഥലത്ത് വൻ പോലീസ് സന്നാഹം നേരത്ത നിലയുറപ്പിച്ചിരുന്നു.

ഡോക്യുമെന്ററിയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെ രാജ്യത്ത് പലയിടങ്ങളിലും സംഘർഷം തുടരുകയാണ്. അതേ സമയം കലാലയങ്ങളും പൊതുവിടങ്ങളും കേന്ദ്രീകരിച്ച് പ്രദർശനം തുടരാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.

Summary: The fraternity movement activists screened the BBC documentary “India – The Modi Question”; Clashes and arrests at Kozhikode beach