ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൊയിലാണ്ടിയിൽ എൻ.പി.രാധാകൃഷ്ണൻ


കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. കേരളത്തില്‍ 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും. കൊയിലാണ്ടിയിൽ എൻപി രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥി.

ബിജെപിയുടെ ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡണ്ടായ എൻ.പി.രാധാകഷ്ണൻ കോഴിക്കോട് വെള്ളെയ് സ്വദേശിയാണ്.
മത്സ്യത്തൊഴിലാളി മേഖലയായിരുന്നു പ്രധാന പ്രവത്തന മേഖല. കഴിഞ്ഞ മഹാപ്രളയത്തിൽ രക്ഷാദൗത്യമേറ്റെടുത്ത് വെള്ളയിൽ നിന്ന് പോയ മത്സ്യത്തൊഴിലാളികൾക്ക് നേതൃത്വം നൽകിയത് രാധാകൃഷ്ണനായിരുന്നു. ശബരിമല സമരത്തിലും ഇദ്ധേഹം നേതൃത്വത്തിലുണ്ടായിരുന്നു.

ഇ ശ്രീധരന്‍ പാലക്കാട് നിന്നും കുമ്മനം രാജശേഖരന്‍ നേമത്ത് നിന്നും മത്സരിക്കും. കാട്ടാക്കട: പികെ കൃഷ്ണദാസ്, ധര്‍മടം: സി കെ പത്മനാഭന്‍, തൃശൂര്‍: സുരേഷ് ഗോപി, കാഞ്ഞിരപ്പള്ളി: അല്‍ഫോണ്‍സ് കണ്ണന്താനം, തിരൂര്‍: അബ്ദുള്‍ സലാം, മാനന്തവാടി: മണിക്കുട്ടന്‍, തിരുവനന്തപുരം: സി കൃഷ്ണകുമാര്‍, ഇരിഞ്ഞാലക്കുട: ജേക്കബ് തോമസ്.

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.