ബാലുശ്ശേരി മങ്ങാട് കുടുംബാരോഗ്യകേന്ദ്രത്തിന്റെ മുഖഛായ മാറുന്നു ;നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 1.1 കോടി രൂപ അനുവദിച്ചു
ബാലുശ്ശേരി : മങ്ങാട് കുടുംബാരോഗ്യകേന്ദ്രം നവീകരിക്കുമെന്ന് കെ.എം. സച്ചിന്‍ ദേവ് എം.എല്‍.എ അറിയിച്ചു. ആശുപത്രി നവീകരണത്തിന് ഒരു കോടി പത്തുലക്ഷം രൂപ അനുവദിച്ചു.
ഒരു ഏക്കര്‍ സ്ഥലത്ത് കാലപ്പഴക്കമുള്ള കെട്ടിടത്തിലാണ് മങ്ങാട് കുടുംബാരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ദേശീയ ആരോഗ്യമിഷന്റെ സഹായത്തോടെയാണ് ആധുനിക രീതിയിലുള്ള കെട്ടിടമുണ്ടാക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് മങ്ങാട് പി.എച്ച്.സി, എഫ്.എച്ച്.സി. ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.