ബാലുശ്ശേരി താലൂക്കാശുപത്രിക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭ്യമാക്കി


ബാലുശ്ശേരി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ബാലുശ്ശേരി താലൂക്കാശുപത്രിയിൽ കൂടുതൽ ഓക്സിജൻ സിലിണ്ടർ എത്തിച്ചു. താലൂക്കാശുപത്രിയിൽ നിയുക്ത എം.എൽ.എ അഡ്വ: കെ.എം സച്ചിൻ ദേവ് കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു. താലൂക്കാശുപത്രി അടിയന്തര സാഹചര്യത്തിൽ കോവിഡാശുപത്രിയായി മാറ്റുകയാണെങ്കിൽ ഏഴ് ഓക്സിജൻ സിലിണ്ടർ കൂടി അധികമായി ആവശ്യമാണെന്ന് മെഡിക്കൽ ഓഫീസർ എം.എൽ.എയുടെ ശ്രദ്ധയിൽ പ്പെടുത്തിയിരുന്നു. ഇതിൻ്റ അടിസ്ഥാനത്തിലാണ് കെ.എം.എസ്. സി.എൽ വെയർഹൗസ് മുഖേന ജംബോ ഓകസിജൻ സിലിണ്ടർ ഉൾപ്പെടെ ഏഴ് സിലിണ്ടറുകൾ താലൂക്കാശുപത്രിയിൽ ലഭ്യമാക്കിയത്.