ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ പാട്ടുത്സവത്തിന് കൊടിയേറി


ബാലുശ്ശേരി : ചിരപുരാതനമായ ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ പാട്ടുത്സവത്തിന് കൊടിയേറി. പരദേശി ബ്രാഹ്‌മണരുടെ നേതൃത്വത്തില്‍ നടന്ന കൊടിയേറ്റത്തോടെ രണ്ടു ദിവസത്തെ ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് 5.15-ന് തിരുമുമ്പില്‍ സമര്‍പ്പണം, 5.30-ന് പഞ്ചവാദ്യം, 6-ന് ദീപാലങ്കാരം എന്നിവ നടന്നു.

ചൊവ്വാഴ്ച രാവിലെ 5 മണിക്ക് പള്ളിയുണര്‍ത്തല്‍, 5.30 ഗണപതിഹോമം, രുദ്രാഭിഷേകം, ഭഗവതിപൂജ, ഉച്ചപൂജ, ഉച്ചപ്പാട്ട്, വൈകുന്നേരം 4.30-ന് തിരുമുറ്റത്ത് കളി, 8.30-ന് മുല്ലക്കാംപാട്ടിന് എഴുന്നള്ളത്ത്, കളംപൂജ, തിരി ഉഴിച്ചില്‍, കളംനൃത്തം തേങ്ങയേറ്് എന്നിവനടക്കും.