ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ പാട്ട് മഹോത്സവം ജനുവരി 10, 11 തിയ്യതികളില്‍


ബാലുശ്ശേരി: ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ പാട്ട് മഹോത്സവം ജനുവരി 10, 11 തിയ്യതികളില്‍ നടക്കും. ജനുവരി 10 ന് കാലത്ത് അഞ്ചിനു ഗണപതിഹോമം, ആറിന് ഏകദശരുദ്രാഭിഷേകം, വൈകീട്ട് അഞ്ചിനു കൊടിയേറ്റം 5.30-ന് പഞ്ചവാദ്യം, ആറിന് ദീപാലങ്കാരം.

ജനുവരി 11-നു രാവിലെ 5.30-ന് ഗണപതിഹോമം, കേളിക്കൈ, 6.30-ന് ഏകദശരുദ്രാഭിഷേകം, 8.30-ന് ഭഗവതിപൂജ, 10-നു തെണ്ടികവരവ്, വൈകുന്നേരം 4.30-ന് തിരുമുറ്റത്തുകളി, അഞ്ചിനു കൊടിവരവ്, 5.30-ന് സന്ധ്യാവേല, തായമ്പക, കേളി, കൊമ്പ്, കുഴല്‍പ്പറ്റ് , 8.30-ന് മുല്ലക്കാപാട്ടിന് എഴുന്നള്ളിപ്പ്, വാളകംകൂടല്‍, കളപ്രദക്ഷിണം, കളംപൂജ, തിരിയുഴിച്ചില്‍, കളംനൃത്തം, തേങ്ങയേറ് എന്നിവ നടക്കും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.