ബാലുശ്ശേരിയിൽ പ്രചാരണമാരംഭിച്ച് സച്ചിൻദേവ്


ബാലുശ്ശേരി: എൽഡിഎഫ് സ്ഥാനാർത്ഥി കെ.എം.സച്ചിൻ ദേവ് ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ പ്രചാരണമാരംഭിച്ചു. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും പാർട്ടി പ്രവർത്തകരെയും സന്ദർശിച്ചുകൊണ്ടായിരുന്നു ആദ്യദിന പ്രചരണം.

ബാലുശ്ശേരി ഏരിയാകമ്മിറ്റി ഓഫീസ്, ലോക്കൽ കമ്മിറ്റി ഓഫീസുകൾ എന്നിവിടങ്ങളിലെ പാർട്ടിയുടെ പ്രധാന പ്രവർത്തകരെ നേരിൽക്കണ്ടു. ബാലുശ്ശേരി, ഉള്ളിയേരി, നടുവണ്ണൂർ, കോട്ടൂർ പഞ്ചായത്ത് ഓഫീസുകിൽ പ്രാഥമിക സന്ദർശനം നടത്തി.

പുരുഷൻ കടലുണ്ടി എം.എൽ.എ, വി.എം.കുട്ടിക്കൃഷ്ണൻ, ശ്രീധരൻ, ഇസ്മയിൽ കുറുമ്പൊയിൽ, പി.എൻ.അശോകൻ, രൂപലേഖ കൊമ്പിലാട്, പി.സുധാകരൻ എന്നിവർ സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ വോട്ടർമാരെ നേരിൽ കാണുന്നതിനുള്ള മണ്ഡല പര്യടനം ആരംഭിക്കുമെന്ന് സച്ചിൻ ദേവ് പറഞ്ഞു.