ബാലുശ്ശേരിയില്‍ വാദ്യോപകരണങ്ങളുടെ വിസ്മയ രാവുകള്‍; കോട്ട വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പാട്ടുമഹോത്സവം 10, 11 തീയതികളില്‍


ബാലുശ്ശേരി: കോട്ട വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പാട്ടുമഹോത്സവം ജനുവരി 10, 11 തീയതികളില്‍ നടക്കും. വൈകീട്ട് അഞ്ചിന് പരദേശി ബ്രാഹ്‌മണരുടെ നേതൃത്വത്തില്‍ നടക്കുന്ന കൊടിയേറ്റത്തോടെ രണ്ടു ദിവസത്തെ ചടങ്ങുകള്‍ക്ക് തുടക്കമാകും.

വൈകീട്ട് 5.30ന് പഞ്ചവാദ്യവും ആറിന് ദീപാലങ്കാരവും നടക്കും. രണ്ടാം ദിവസമായ 11നു രാവിലെ 5.30ന് ഗണപതിഹോമം, കേളിക്കൈ, 6.30ന് ഏകദശരുദ്രാഭിഷേകം, 8.30ന് ഭഗവതിപൂജ, 10നു തെണ്ടികവരവ്, വൈകീട്ട് 4.30ന് തിരുമുറ്റത്തുകളി, അഞ്ചിനു കൊടിവരവ്, 5.30ന് സന്ധ്യാവേല, ഇരട്ടതായമ്പക, കേളി, കൊമ്പ്, കുഴല്‍പ്പറ്റ്, 8.30ന് മുല്ലക്കാപാട്ടിന് എഴുന്നള്ളിപ്പ്, വാളകംകൂടല്‍, കളപ്രദക്ഷിണം, കളംപൂജ, തിരിയുഴിച്ചില്‍, കളംനൃത്തം, തേങ്ങയേറ് എന്നിവ നടക്കും.