ബാലുശ്ശേരിയിലെ കോഴഞ്ചേരി തോട്ടിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു


ബാലുശ്ശേരി: കോട്ട നടപുഴയുടെ കൈവഴിയായി ഒഴുകുന്ന തോട്ടില്‍ കോഴഞ്ചേരി പാലത്തിനടുത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് പതിവാകുന്നു.
ചാക്കുകളില്‍ നിറച്ച് കൊണ്ടുവരുന്ന മലിനവസ്തുക്കള്‍ കല്ല് കെട്ടിയാണ് പുഴയിലേക്ക് വലിച്ചെറിയുന്നത്. തോട്ടില്‍ കരയോട് ചേര്‍ന്നഭാഗത്ത് പ്ലാസ്റ്റിക് പാഴ്വസ്തുക്കള്‍ കെട്ടിക്കിടക്കുന്നുണ്ട്.

ഒട്ടേറെ ആളുകള്‍ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന വെള്ളത്തിലാണ് ഇരുട്ടിന്റെ മറവില്‍ ആളുകള്‍ മാലിന്യം തള്ളുന്നത്. കോട്ട നടവയലില്‍ കക്കൂസ് മാലിന്യം തള്ളിയവരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുമ്പോഴാണ് ആളുകള്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ മാലിന്യം തള്ളുന്നത്.