ബാലുശേരിയില്‍ എൽഡിഎഫ്-യുഡിഎഫ് സംഘർഷം; കോൺഗ്രസ് പാർട്ടി ഓഫിസ് തീയിട്ടു, വീടുകള്‍ക്ക് നേരെ കല്ലേറ്


ബാലുശേരി: വ്യാഴാഴ്ച വൈകീട്ടാണ് ബാലുശേരി കരുമലയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം ആരംഭിച്ചത്. പ്രകോപനപരമായി യുഡിഎഫ് നടത്തിയ പ്രകടനം സിപിഎം തെരഞ്ഞെടുപ്പ് ഓഫീസ് അക്രമിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്. സ്ഥലത്തുണ്ടായിരുന്ന എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇരുഭാഗത്തെയും നിരവധി പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.

പരിക്കുകള്‍ നിസാരമായതിനാല്‍ താമരശേരി ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ വിട്ടയക്കുക ആയിരുന്നു. ഉണ്ണികുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.

തുടർന്ന് സംഘർഷം വ്യാപിക്കുകയായിരുന്നു. ഉണ്ണിക്കുളം കോൺഗ്രസ് പാർട്ടി ഓഫിസ് തീയിട്ടുകയും, നിരവധി വീടുകള്‍ക്ക് നേരെ കല്ലേറ് നടക്കുകയും ചെയ്തു. കിഴക്കെവീട്ടിൽ ലത്തീഫിന്‍റെ വീട്ടുമുറ്റത്തെ ഇന്നോവ അടിച്ചു തകർത്തു.