‘ബാര്‍ബര്‍, ബ്യൂട്ടിഷ്യന്‍ തൊഴിലാളികളെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കണം’; കൊയിലാണ്ടി താലൂക്ക് ഓഫീസിന് മുന്നില്‍ കേരളസ്‌റ്റേറ്റ് ബാര്‍ബര്‍ അസോസിയേഷന്റെ നില്‍പ്പുസമരം


കൊയിലാണ്ടി: കേരളസ്റ്റേറ്റ് ബാര്‍ബര്‍ അസോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് ഓഫീസിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ.പി നാരായണന്‍ നില്‍പ്പുസമരം ഉദ്ഘാടനം ചെയ്തു.

ബാര്‍ബര്‍ ബ്യൂട്ടിഷ്യന്‍ തൊഴിലാളികളെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കുക, അശാസ്ത്രീയമായ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സര്‍ക്കാര്‍ പുനഃപരിശോധിക്കുക, സര്‍ക്കാര്‍ ക്ഷേമനിധിയില്‍ നിന്ന് പ്രഖ്യാപിച്ച ധനസഹായം ഉടന്‍ വിതരണം ചെയ്യുക, എല്ലാ കാറ്റഗറിയിലും കടകള്‍ മൂന്ന് ദിവസം തുറക്കാന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

വി.ശശി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം. പ്രസീല്‍ സ്വാഗതം പറഞ്ഞു. വനിതാ ബ്യൂട്ടിഷ്യന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ജ്യോത്സന, കെ.രമ, ഷാജി.കെ.ടി എന്നീവര്‍ പ്രസംഗിച്ചു.