ബാംഗ്ലൂര്‍ വാഹനാപകടം; കൊയിലാണ്ടി സ്വദേശിയുടെ പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പുരോഗമിക്കുന്നു, മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും,കബറടക്കം വലിയകത്ത് പള്ളിയില്‍
കൊയിലാണ്ടി: ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ച കൊയിലാണ്ടി സ്വദേശി മുഹമ്മദ് മബിനാന്റെ പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം രാത്രി പന്ത്രണ്ട് മണിയോടെ നാട്ടിലെത്തിക്കും തുടര്‍ന്ന് കൊയിലാണ്ടി വലിയകത്ത് പള്ളിയില്‍ കബറടക്കം നടക്കും.
ഞായറാഴ്ച വൈകീട്ട് ബാംഗ്ലൂര്‍ വൈറ്റ്ഫീല്‍ഡില്‍ സ്‌കൂട്ടറും ബി.എം.ടി.സി. ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. കൊയിലാണ്ടി ബീച്ച് റോഡ് മര്‍ക്കുറി വീട്ടില്‍ റഷീദ് തങ്ങളുടെ മകനാണ് മുഹമ്മദ് മബിനാന്‍. ലിംഗരാജപുരം ജ്യോതി ഹൈസ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ആയിരുന്നു മുഹമ്മദ് മബിനാന്‍.
ബെംഗളൂരുവില്‍ സ്ഥിരതാമസമായിരുന്ന കുടുംബം മുഹമ്മദ് മബിനാന്റെ പരീക്ഷ കഴിഞ്ഞതിനാല്‍ നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. നാട്ടില്‍ കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം തയ്യാറാക്കിവെച്ചശേഷം സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു അപകടം.
വൈറ്റ് ഫീല്‍ഡിലായിരുന്നു ഇവരുടെ താമസം. മാതാവ്: ഷരീഫ ബീവി. സഹോദരങ്ങള്‍: മുഹാദ്, ഹന്നത്ത് ബീവി, ഹന്ന.