ബസ് തട്ടി പരിക്കേറ്റ തിക്കോടിയിലെ ഹോട്ടലുടമ മരിച്ചു
തിക്കോടി: ബസ് തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിക്കോടി പഞ്ചായത്ത് ബസാറിലെ കല്യാണി ഹോട്ടൽ ഉടമ വടക്കേ തള്ളച്ചീന്റെവിട നാരായണൻ (56) മരിച്ചു. തിങ്കളാഴ്ച രാത്രി ദേശീയപാതയിൽ തിക്കോടി പഞ്ചായത്ത് ബസാറിലാണ് അപകടമുണ്ടായത്. കോഴിക്കോടുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യബസാണ് തട്ടിയത്.
റോഡിലേക്ക് തെറിച്ചുവീണ നാരായണന് തലയ്ക്ക് ക്ഷതം സംഭവിച്ചിരുന്നു. ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാത്രി മരിച്ചു. ഭാര്യ: ചന്ദ്രിക. മക്കൾ: അരുൺ, അനൂപ്, പരേതനായ ഹരീഷ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ചന്ദ്രൻ, സുശീല, പരേതരായ കണാരൻ, രാജൻ.