ബസ്റ്റോപ്പ് കവാടത്തിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു; പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പാതയിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യം ശക്തം
പേരാമ്പ്ര: പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രധാന പാതയായ കടിയങ്ങാട്, പന്തിരിക്കര ഒറ്റക്കണ്ടം റോഡിന് സമീപത്തെ റോഡിലെ വെള്ളക്കെട്ട് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. യാത്രക്കാര്‍ക്ക് ബസ് കാത്തിരുപ്പ് കേന്ദ്രത്തില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.
മഴ പെയ്താല്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നവര്‍ റോഡിലെ കുഴിയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം തെറിച്ച് ബുദ്ധിമുട്ടിലാകുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. വെള്ളക്കെട്ട് കാരണം റോഡ് പൊട്ടിപ്പൊടിയുകയും ചെയ്തിട്ടുണ്ട്. വെള്ളമൊഴുകാന്‍ ഇരുവശങ്ങളിലും ഓടയും
കലിങ്കുമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമാവുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
നൂറ് കണക്കിന് വാഹനങ്ങള്‍ ദിനംപ്രതി കടന്നുപോകുന്ന പ്രധാന പാതയാണിത്. എത്രയും പെട്ടെന്നു തന്നെ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.