ഫ്‌ളിപ്പ് കാര്‍ട്ട് ബിഗ് ബില്യണ്‍ സെയിലില്‍ ഓര്‍ഡര്‍ ചെയ്തത് 51,000 രൂപയുടെ ഐ ഫോണ്‍, കിട്ടിയത് അഞ്ചിന്റെ രണ്ട് നിര്‍മ്മാ സോപ്പ് (വീഡിയോ കാണാം)
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകളില്‍ കച്ചവടം പൊടിപൊടിയ്ക്കുകയാണ്. വളരെ പ്രതീക്ഷയോടെ ആയിരിക്കും നമ്മള്‍ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതും. എന്നാല്‍ അത് വഴി ഉണ്ടാകുന്ന അബദ്ധങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ആകാറും ഉണ്ട്. ഇപ്പോഴിതാ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത വ്യക്തിയ്ക്ക് കിട്ടിയ നിര്‍മ്മാ സോപ്പാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.
ഫ്‌ളിപ്പ് കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ സെയില്‍ പ്രമാണിച്ചാണ് സിമ്രാന്‍പാല്‍ എന്ന വ്യക്തി 53,000 രൂപയുടെ ആപ്പിളിന്റെ ആപ്പിള്‍ ഐഫോണ്‍ 12 ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ പാര്‍സല്‍ എത്തി തുറന്നു നോക്കിയപ്പോള്‍ സിമ്രാന്‍ ഞെട്ടി. പാക്കറ്റില്‍ രണ്ട് നിര്‍മ്മാ സോപ്പുകള്‍.
ഫ്‌ളിപ്പ്കാര്‍ട്ട് വിശ്വസനീയമായ പ്ലാറ്റ്‌ഫോം ആയതു കൊണ്ട് തന്നെ സിമ്രാന്‍ മാത്രമായിരുന്നില്ല ഞെട്ടിയത്. ഡെലിവറി ബോയ് പാര്‍സല്‍ തുറന്ന് നോക്കുന്ന ദൃശ്യങ്ങള്‍ സിമ്രാന്‍പാല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുമുണ്ട്.
ഈ സംഭവത്തില്‍ സിമ്രാന്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ തെറ്റവര്‍ അംഗീകരിക്കുകയും സിമ്രാന്‍പാലിന്റെ ഓര്‍ഡര്‍ ഫ്‌ളിപ്പ്കാര്‍ട്ട് തന്നെ ക്യാന്‍സല്‍ ചെയ്ത് പണം റീഫണ്ട് ചെയ്യുകയും ചെയ്തു. ഏതായാലും കൊടുത്ത പണം തിരിച്ചുകിട്ടിയെന്നാണ് സിമ്രാന്‍പാല്‍ പറയുന്നത്.