ഫോക്ക്ലോർ അവാർഡ് ജേതാവ് എ.പി.ശ്രീധരനെ ആദരിച്ചു
ചേമഞ്ചേരി: ഫോക്ക്ലോർ അക്കാഡമി അവാർഡ് ജേതാവ് എ.പി.ശ്രീധരൻ തിരുവങ്ങൂരിനെ ആദരിച്ചു. സൈരി തിരുവങ്ങൂരിന്റെ ആഭിമുഖ്യത്തിലാണ് ആദര സായാഹ്നം പരിപാടി സംഘടിപ്പിച്ചത്.
സാംസ്കാരിക പ്രവർത്തകൻ കെ.ടി.രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അശോകൻ കോട്ട് അധ്യക്ഷത വഹിച്ചു. സോമൻ കടലൂർ മുഖ്യഭാഷണം നടത്തി. സൈരിയുടെ സെക്രട്ടറി എം.ബാലകൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി.

തിരുവങ്ങൂർ ടൗണിലെ ഘോഷയാത്രയോടെയാണ് ഗ്രീധരരനെ വേദിയിലേക്കാനയിച്ചത് ഉണ്ണി മാടഞ്ചേരി സ്വാഗതവും, പി.കെ.ഉണ്ണികൃഷ്ണൻ നന്ദിയും പ്രകടിപ്പിച്ചു.
