ഫെബ്രുവരിയിലെ ദ്വിദിന പണിമുടക്ക് വിജയിപ്പിക്കുമെന്ന് എസ്.ടി.യു പേരാമ്പ്ര മണ്ഡലം കൺവെൻഷൻ


പേരാമ്പ്ര: ‘ജനങ്ങളെ സംരക്ഷിക്കുക രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തി ഫെബ്രുവരി 23, 24 തിയ്യതികളിൽ സംയുക്ത തൊഴിലാളി സമിതി നടത്തുന്ന ദിദ്വിന പൊതുപണിമുടക്ക് വിജയിപ്പിക്കുവാൻ എസ്.ടി.യു പേരാമ്പ്ര മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. എസ്.ടി.യു ജില്ലാ വൈസ് പ്രസിഡൻ്റ് കെ.പി.സി.ഷുക്കൂർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

എം.കെ.സി.കുട്യാലി അധ്യക്ഷനായി. വി.കെ.റമീസ് എളയടം മുഖ്യ പ്രഭാഷണം നടത്തി. പി.കെ.റഹിം, മുജീബ് കോമത്ത്, കൂളിക്കണ്ടി കരീം, സി.കെ.സി.ഇബ്രാഹിം, ചന്ദ്രൻ കല്ലുർ, ഇബ്രാഹിം കല്ലൂർ, എ.വി.സക്കീന എന്നിവർ സംസാരിച്ചു.

പേരാമ്പ്ര മണ്ഡലം എസ്.ടി.യു ഭാരവാഹികളായി പി.കെ റഹീം (പ്രസിഡൻ്റ്), ചന്ദ്രൻ കല്ലൂർ, എ.വി സക്കീന, കെ.റഷീദ്, കെ.ടി കുഞ്ഞമ്മദ് (വൈസ് പ്രസിഡൻ്റ്), അസീസ് കുന്നത്ത് (ജനറൽ സെക്രട്ടറി), സി.കെ.സി.ഇബ്രാഹിം, തെനങ്കാലിൽ അബ്ദുറഹ്മാൻ, ഇബ്രാഹിം കൊല്ലിയിൽ, കെ.ആർ.ഇബ്രാഹിം (സെക്രട്ടറിമാർ), മുജീബ് കോമത്ത് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.