ഫുട്ബോള്‍ കളി കഴിഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ 13 കാരന്‍ മുങ്ങി മരിച്ചു; സംഭവം കോഴിക്കോട്
കോഴിക്കോട്: ഫുട്ബോള്‍ കളി കഴിഞ്ഞു കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പൊക്കുന്നു മൈലാടുംപാറ മുക്കില്‍ പീടിക പി പി. റുംഷാദിന്റെ മകന്‍ മുഹമ്മദ് റിഹാനാണ് മരിച്ചത്. പതിമൂന്ന് വയസ്സാണ്.
ഫുട്ബോള്‍ കളിച്ച ശേഷം കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു. വെള്ളത്തില്‍ മുങ്ങിപ്പോയ മുഹമ്മദ് റിഹാനെ മീഞ്ചന്തയില്‍ നിന്ന് അഗ്നിശമന സേന എത്തിയാണ് മുങ്ങിയെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.