ഫിനാന്‍ഷ്യല്‍ ലിറ്ററസി പ്രോഗ്രാം സംഘടിപ്പിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി പ്രോഗ്രാം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ നിന്നും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, മറ്റ് സി.ഡി.എസ് ഭാരവാഹികള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പ്രോഗ്രാമില്‍ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വ്വഹിച്ചു.

ആര്‍.ബി.ഐ മാനേജര്‍ പ്രദീപ് മാടവൂര്‍ തിരുവനന്തപുരം, ലീഡ് ബേങ്ക് മാനേജര്‍ ടി.എം. മുരളീധരന്‍ കോഴിക്കോട്, വികസന കാര്യ സ്റ്റാന്റിം കമ്മറ്റി ചെയര്‍മാന്‍ കെ. സജീവന്‍ മാസ്റ്റര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ.രജിത, ബി.ഡി.ഒ പി.വി. ബേബി എന്നിവര്‍ പ്രസംഗിച്ചു. എഫ്.എല്‍.സി കൗണ്‍സിലര്‍ അല്‍ഫോന്‍സ ബോസ് സ്വാഗതവും വനിത വികസന ഓഫിസ്സര്‍ സജീഷ് പി.കെ നന്ദിയുംപറഞ്ഞു.