ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധ സംഗമം നടത്തി; ജില്ലയില്‍ കീഴരിയൂര്‍ കൃഷിഭവന് മുന്നില്‍ നടന്ന സമരം മുന്‍ എംഎല്‍എ അഡ്വ.എം.കെ.പ്രേംനാഥ് ഉദ്ഘാടനം ചെയ്തു
കീഴരിയൂര്‍: ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനത്തെ 14 ജില്ലകളിലുള്ള തെരെഞ്ഞെടുക്കപ്പെട്ട ഒരു കൃഷിഭവനുകള്‍ക്ക് മുന്‍പില്‍ നടത്തുന്ന പ്രതിഷേധ സംഗമം കോഴിക്കോട് കീഴരിയൂര്‍ കൃഷിഭവന് മുന്‍പില്‍ നടത്തി. സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലകള്‍ നടപ്പിലാക്കുക, ജില്ലയിലെ കൃഷിഭവനുകളില്‍ ഉടന്‍ ജീവനക്കാരെ നിയമിക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുക, കാര്‍ഷിക പാക്കേജ് പ്രഖ്യാപിക്കുക, കൃഷിക്ക് മാത്രമായി ഒരു ബഡ്ജറ്റ് അവതരിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
പ്രതിഷേധ സംഗമം മുന്‍ എംഎല്‍എ അഡ്വ.എം.കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. എഫ്.എ.ഒ.ഐ ദേശീയ ജനറല്‍ സെക്രട്ടറി കെ.എം സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്തംഗം അഷീദ നടുക്കാട്ടില്‍, കീഴരിയൂര്‍ പഞ്ചായത്തംഗം സവിത നിരത്തിന്റെ മീത്തല്‍, മുജീബ് കോമത്ത്, കെ.റസാഖ്, ശശി പാറോളി, കെ.പി ശബരീനാഥ്, കെ.പി.കൃഷ്ണവേണി, കൊല്ലം കണ്ടി വിജയന്‍, പി.എം.രാജീവന്‍, കല്ലാരി അമ്മത്, ശ്രീനി നടുവത്തൂര്‍ സംസാരിച്ചു.