‘ഫാദർ: സ്റ്റാൻ സ്വാമിയെ ബി ജെ പി സർക്കാർ കൊന്നതാണ്’; എസ് എഫ് ഐ പ്രതിഷേധ സമരം സംഘടിപ്പിച്ചു


പേരാമ്പ്ര: മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ സ്റ്റാന്‍ സ്വാമി ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഫാദര്‍: സ്റ്റാന്‍ സ്വാമിയെ ബി ജെ പി സര്‍ക്കാര്‍ കൊന്നതാണ് എന്ന മുദ്രവാക്യം ഉയര്‍ത്തി എസ് എഫ് ഐ പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ കമ്മറ്റിയാണ് പ്രധിഷേധ സമരം സംഘടിപ്പിച്ചത്.

എരവട്ടൂര്‍ കനാല്‍ മുക്കില്‍ നടന്ന പ്രതിഷേധ പരിപാടി എസ് എഫ് ഐ ഏരിയ പ്രസിഡന്റ് അമല്‍ജിത്ത് ആര്‍ എസ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ പ്രസിഡന്റ് അക്ഷയ് മനോജ് അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി അഭിരാം കെ സി സ്വാഗതവും ജോ. സെക്രട്ടറി അക്ഷയ എസ് നന്ദിയും രേഖപ്പെടുത്തി.