ഫറോക്കില്‍ മുലയൂട്ടുന്നതിനിടെ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
ഫറോക്ക്: മുലയൂട്ടുന്നതിനിടെ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മണ്ണൂര്‍ വളവില്‍ വാടക വീട്ടില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ സെല്‍വി – കണ്ണന് ദമ്പതികളുടെ നാലുമാസം പ്രായമായ കുഞ്ഞാണ് അമ്മ മുലയൂട്ടുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട് മരിച്ചത്.
സാമ്പത്തികമായി ഒന്നുമില്ലാതിരുന്ന കുടുംബത്തെ സഹായിക്കാന്‍ ഫറോക്ക്, മെഡിക്കല്‍ കോളജ് സ്റ്റേഷനുകളിലെ പൊലീസിന്റെ അഭ്യര്‍ഥന പ്രകാരം മെഡിക്കല്‍ കോളജ് ട്രോമ കെയര്‍ വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ എല്ലാവിധ സഹായങ്ങളും നല്കി.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്കരിച്ചു.