ഫയര്‍ സെയ്ഫ്റ്റി ബീറ്റ് പ്രോഗ്രാം സംഘടിപ്പിച്ച് നൊച്ചാട് അരിയൂറ പ്രതീക്ഷ കാര്‍ഷിക കൂട്ടായ്മ


പേരാമ്പ്ര: നൊച്ചാട് അരിയൂറ പ്രതീക്ഷ കാര്‍ഷിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഫയര്‍ സെയ്ഫ്റ്റി ബീറ്റ് പ്രോഗ്രാം സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ പി.എം രജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഗംഗാധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

കോവിഡ് കാലത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവരെ ചടങ്ങില്‍ ആദരിച്ചു. ആശാവളണ്ടിയര്‍ സുമതി നാഞ്ഞൂറ, സന്നദ്ധ പ്രവര്‍ത്തകന്‍ പി.ടി ദീക്ഷിത് എന്നിവരെയാണ് ആദരിച്ചത്. ബീറ്റ് ഓഫീസര്‍ ദിലീപ് കണ്ടോത്ത് ഫയര്‍ സെയ്ഫ്റ്റി ബീറ്റ് സംവിധാനത്തെക്കുറിച്ച് വിശദീകരിച്ചു. അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.സി പ്രേമന്‍ മുഖ്യപ്രഭാഷണം നടത്തി.

പങ്കജന്‍, ടി.പി ബിജു, എന്‍. കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, മിറാഷ് മുഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഡി.എം രജീഷ് സ്വാഗതവും കെ.സി ജിതേഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.