പൗരത്വ സമരവുമായി ബന്ധപ്പെട്ട കേസില്‍ പിഴയടക്കാന്‍ 20 രൂപ ചലഞ്ചുമായി മുസ്ലിം യൂത്ത് ലീഗ്
പേരാമ്പ്ര: പൗരത്വ സമരവുമായി ബന്ധപ്പെട്ട കേസില്‍ പിഴയടക്കാന്‍ 20 രൂപ ചലഞ്ചുമായി മുസ്ലിം യൂത്ത് ലീഗ്. പൗരത്വ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയ കേസില്‍ പിഴയടക്കാനാണ് 20 രൂപ ചലഞ്ചുമായി മുസ്ലിം യൂത്ത് ലീഗ് രംഗത്തെത്തിയത്. സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം നടപ്പിലാക്കാത്തതിനാല്‍ നിരവധി പേരാണ് കേസില്‍ വേട്ടയാടപ്പെടുന്നത്.
പ്രതിഷേധത്തിന്റെ ചങ്ങരോത്ത് പഞ്ചായത്ത് തല ഉദ്ഘാടനം കവി കെ ടി സൂപ്പി നിര്‍വഹിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, പഞ്ചായത്ത് പ്രസിഡന്റ് കെ.റഷീദ് മാസ്റ്റര്‍, സെക്രട്ടറി നിസാര്‍ വി.പി, ട്രഷറര്‍ സിദ്ധീഖ് തൊണ്ടിയില്‍, ഭാരവാഹികളായ അജ്‌നാസ് കൊയപ്ര,മുനീര്‍.സി എന്നിവര്‍ പങ്കെടുത്തു.