പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കി; ഓഗസ്റ്റ് 24 മുതല്‍ അപേക്ഷിക്കാം, ട്രയല്‍ അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 7ന്, വിശദാംശങ്ങള്‍ ചുവടെ


തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കി. വിദ്യാര്‍ത്ഥികള്‍ക്ക് ബോണസ് പോയിന്റുകള്‍ ലഭ്യമാകുന്നതിന് എന്തൊക്ക ചെയ്യണമെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. പ്ലസ് വണ്‍ പ്രവേശന സമയത്ത് എസ്.എം.എസ് ആക്ടീവായ മൊബൈല്‍ നമ്പര്‍ കയ്യില്‍ കരുതേണ്ടതാണ്.

ഓഗസ്റ്റ് 24 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷിച്ച് തുടങ്ങാം. സെപ്തംബര്‍ മൂന്നാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. സെപ്തംബര്‍ ഏഴിന് ട്രയല്‍ അലോട്ടമെന്റ് നടക്കും.

ഈ വർഷത്തെ പ്രധാന നിർദേശങ്ങൾ

➤ 2021 ൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് സ്കൂൾ തലത്തിൽ ക്ലബ് പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ലാതത് കൊണ്ട് ഏകജാലക ആപ്ലിക്കേഷനിൽ ക്ലബ് സെർട്ടിഫിക്കറ്റുകൾ രേഖപ്പെടുത്താൻ പാടില്ല ICT സെല്ലിൽ നിന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്.
➤ നീന്തൽ സർട്ടിഫിക്കറ്റ് ജില്ലാ സ്പോട്സ് കൗൺസിൽ അംഗീകരിക്കുന്നത് മാത്രമെ ഏകജാലകത്തിൽ ബോണസ് പോയിൻ്റിന് അർഹതയുള്ളൂ. രാജ്യ പുരസ്കാർ നേടിയവരും, SPC,NCC യിൽ നിശ്ചിത യോഗ്യതയുള്ളവരും നിന്തൽ സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്തില്ല
➤ ഒരു അപേക്ഷ നൽകുന്നതിന് ഒരു SMS അക്ടീവ് ആയ മൊബൈൽ നമ്പർ വേണം OTP യും തുടർന്നുള്ള അഡ്മിഷൻ നടപടികളും ഈ മൊബൈൽ നമ്പറിലേക്ക് വരുന്നത് കൊണ്ട് നമ്പർ തെറ്റാതെ നൽക്കണം
➤ ബോണസ് പോയിൻ്റിന് അർഹതയുള്ള എല്ലാ സർട്ടിഫിക്കറ്റുകൾക്കും നമ്പറും അനുവദിച്ച തിയ്യതിയും നിർബന്ധമായും ഉണ്ടാകണം
➤ SSLC ബുക്കിൽ നിന്ന് വത്യസ്തമായ അഡ്രസ് ആണെങ്കിൽ (താലൂക്ക്, പഞ്ചായത്ത്) തെളിയിക്കുന്നതിന് റേഷൻ കാർഡോ നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാകണം (റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് പറ്റില്ല)
➤ CBSE ബെയ്സിക് മാത്സ് പഠിച്ചവർക്ക് സയൻസ് (കണക്ക് ഉൾപ്പെടുന്നത് ) ഒപ്ഷൻ നൽക്കാൻ സാധിക്കില്ല.എന്നാൽ കോമേഴ്സ് മാത്സ് ഉള്ള കോമ്പിനേഷൻ അപേക്ഷിക്കാം
➤ വിഭിന്ന ശേഷി വിഭാഗത്തിലുള്ള (IED)കുട്ടികൾ 40 % അധികം വൈകല്യം തെളിയിക്കുന്നതിനുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം അവർക്ക് ഒന്നാമത്തെ ഒപ്ഷനിൽ തന്നെ അഡ്മിഷൻ ലഭിക്കുന്നതാണ് IED മെഡിക്കൽ ബോർഡ് വെരിഫിക്കേഷൻ (പ്രാക്ടിക്കൽ വിഷയങ്ങൾ പഠിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ) നടക്കുകയാണെങ്കിൽ അറിയിക്കുന്നതാണ്
➤ വിഭിന്നശേഷി സർട്ടിഫിക്കറ്റ് Upload ചെയ്യുന്നതിന്ന് 100kb PDF ഫയൽ ആകണം
➤ ഏകജാലകത്തിൽ അപേക്ഷ നൽക്കേണ്ടത് മൂന്ന് ഘട്ടങ്ങളായാണ് ആദ്യഘട്ടത്തിൽ നൽകുന്ന വിവരങ്ങൾ പിന്നീട് മാറ്റാൻ സാധിക്കുകയില്ല (രജിസ്റ്റർ നമ്പർ, മൊബൈൽ നമ്പർ നമ്പർ തുടങ്ങിയവ) വളരെ ശ്രദ്ധാപൂർവം ആദ്യഘട്ടം പൂർത്തിയാകണം
➤ രണ്ടാം ഘട്ടത്തിൽ OTP മൊബൈൽ നമ്പറിലേക്ക് വന്നാൽ മാത്രമെ candidate login പൂർത്തിയാകാൻ സാധിക്കു ആയതു കൊണ്ട് എൻ്റർ ചെയ്യുന്ന മൈാബൈൽ നമ്പർ ഉള്ള ഫോൺ കൈവശമുണ്ടായിരിക്കണം
➤ എല്ലവരും ഒരു പാസ് വേഡ് തയാറാക്കി വെയക്കുന്നത് നല്ലതായിരിക്കും.one capital letter, one small letter,one number,one special character എന്നിവ ഉൾപ്പെടുന്ന എട്ടക്ക പാസ് വേഡ് വേണം ലോഗിൻ ക്രിയേറ്റ് ചെയ്യുന്നതിന് അത് മറക്കാതെ എഴുതിവെയ്ക്കണം

➤ മൂന്നാം ഘട്ടത്തിൽ caste& community കൃത്യമായി നൽക്കണം ഇതിൽ വരുന്ന തെറ്റുകൾ അഡ്മിഷൻ റദ്ദായി പോകുന്നതിന് കാരണമാകും. സംശമുണ്ടെങ്കിൽ സ്ക്കൂൾ ഹെൽപ് ഡെസ്കിൻ്റ സഹായം എപ്പോഴും ഉണ്ടായിരിക്കുന്നതാണ്.EWS സർട്ടിഫിക്കറ്റ് ഉള്ളവർ അത് അപേക്ഷ സമർപ്പിക്കുമ്പോൾ കൈയിൽ കരുതണം’ മാർക്ക് ലിസ്റ്റ്, സർട്ടിഫിക്കറ്റ് നമ്പറോടു കൂടിയ മറ്റ് ബോണസ് പോയിൻ്റ് നുള്ള സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം
➤ ഒപ്ഷനുകൾ കൃത്യമായി എഴുതി വെച്ചതിന് ശേഷം മാത്രം ഒൺലൈൻ അപേക്ഷ ചെയ്ത് തുടങ്ങാം
➤ രജിസ്ട്രേഷൻ വിവരങ്ങൾ ഒഴികെയുള്ള മറ്റ് വിവരങ്ങൾ അപേക്ഷ കൺഫേം ചെയ്താൽ പിന്നിട് ട്രയൽ അലോട്ട്മെൻ്റ് സമയത്ത് തിരുത്താൻ സാധിക്കയുള്ളൂ. അപേക്ഷ വിവരങ്ങൾ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ലോഗിനിടേ കാണാൻ സാധിക്കും
➤ Other Stream(Other state or Country)സിലബസിൽ ഉള്ളവർ മാർക്ക് ലിസ്റ്റും തുല്യത സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. തുല്യതാ സർട്ടിഫിക്കറ്റ് SCERTയിൽ ഡയറക്ടർക് 500 രൂപ ഫീസ് അടച്ച് അപേക്ഷിച്ചാൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്
➤ CBSE/ICSE സിലബസിൽ പഠിച്ചവർ അഡ്രസ് തെളിയിക്കന്നതിനും, സംവരണം അവകാശപ്പെടുന്നുണ്ടെങ്കിൽ അത് തെളിയിക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾ നൽക്കുന്ന രേഖകൾ ഹാജരാകണം
➤ SSLC മാർക്ക് ലിസ്റ്റിൽ നിന്നും വ്യതസ്തമായി സംവരണം ആവശ്യപ്പെടുന്നുവെങ്കിൽ അപേക്ഷ സമയത്ത് അതിനുള്ള രേഖകൾ ഹാജരാക്കണം
➤ അഡ്മിഷൻ ഒന്നാം ഘട്ടത്തിൽ രണ്ട് അലാട്ട്മെൻറുകളും തുടർന്ന് സപ്ലിമെൻ്ററി അലോട്ട്മെൻറും തുടർന്ന് ട്രാൻ ഫർ എന്ന ക്രമത്തിലായിരിക്കും ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രോസ്പെക്ടസ് അനുസരിച്ച്
➤ കമ്യൂണിറ്റി ക്വാട്ട അപേക്ഷിക്കുന്നവർ അതത് സ്കൂളിൽ നിന്ന് അപേക്ഷ ഫോം വാങ്ങി അ സ്കൂളിൽ തന്നെ തിരിച്ചേൽപ്പിക്കേണ്ടതാണ്. രണ്ടാമത്തെ അലോട്ട്മെൻറിന് ഒപ്പം തന്നെ കമ്യൂണിറ്റി ക്വാട്ട അഡ്മിഷൻ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും പൂർണ്ണമായി ഒൺലൈനിൽ കൂടി മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും കമ്യൂണിറ്റി ക്വാട്ട അഡ്മിഷൻ
➤ സർക്കാർ സ്കൂളുകളിൽ മാത്രമെ EWS(മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ച 10% റിസേർവേഷൻ) സംവരണം ഉണ്ടായിരിക്കുകയുള്ളൂ

➤ മേനേജ്മെൻറ് ക്വാട്ട സീറ്റ് ലഭിക്കുന്നതിന് അത് ഉള്ള സ്കൂളുകളിൽ വേറെ അപേക്ഷ നൽക്കണം
⭕അപേക്ഷ സമർപ്പണം ഓഗസ്റ്റ് 24 മുതൽ

⭕ അപേക്ഷ നൽകാനുള്ള അവസാന തിയതി: സെപ്റ്റംബർ 3

⭕ ട്രയൽ അലോട്ട്മെന്റ്: സെപ്റ്റംബർ 7