പ്ലസ് വണ്‍ പ്രവേശനം കിട്ടാത്തവരുടെ ശ്രദ്ധയ്ക്ക്; മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ഇന്ന് മുതല്‍ സമര്‍പ്പിക്കാം


കോഴിക്കോട്: പ്ലസ് വണ്‍ മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷാ സമര്‍പ്പണം ഇന്ന് മുതല്‍. വിവിധ കാരണങ്ങളാല്‍ നാളിതുവരെ അപേക്ഷിച്ചിട്ട് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തവര്‍ക്കും വിവിധ കാരണങ്ങളാല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്കും പുതിയ അപേക്ഷ സമര്‍പ്പിക്കാം.

നേരത്തെ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി കാന്‍ഡിഡേറ്റ് ലോഗിനിലെ റിന്യൂ അപ്ലിക്കേഷന്‍ എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന ഒഴിവുകള്‍ക്കനുസൃതമായി പുതിയ ഓപ്ഷനുകള്‍ നല്‍കി അപേക്ഷകള്‍ സമര്‍പ്പിക്കണം. ഡിസംബര്‍ 29 വൈകീട്ട് 5 മണി വരെ പുതുക്കുകയും പുതിയ അപേക്ഷാ ഫോറം സമര്‍പ്പിക്കുകയും ചെയ്യാം.

ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ വെബ്സൈറ്റിലെ ‘ക്രിയേറ്റ് കാന്‍ഡിഡേറ്റഡ് ലോഗിന്‍ ‘ എന്ന ലിങ്കിലൂടെ കാന്‍ഡിഡേറ്റ് ലോഗിന്‍ രൂപീകരിച്ച് അപ്ലെ ഓണ്‍ലെന്‍ എസ് ഡബ്ല്യു എസ് എന്ന ലിങ്കിലൂടെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കണം. നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും മുഖ്യഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ക്കും ഈ ഘട്ടത്തിലും അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.