പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; റെക്കോര്‍ഡ് വിജയം, 87.94 ശതമാനം പേരും ജയിച്ചു; ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍ ഏതൊക്കെ?
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കണ്ടറിയില്‍ പരീക്ഷ എഴുതിയ 87.94 ശതമാനം കുട്ടികളും തുടര്‍ പഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാണ്.
നാല് മണിയോടെ വെബ്സൈറ്റുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാന്‍ സാധിക്കും. കൊവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായിരിക്കെയായിരുന്നു എഴുത്ത് പരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തുകയും മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുകയും ചെയ്തത്. പത്താംക്ലാസിലേതിന് സമാനമായി തെരഞ്ഞെടുത്ത പാഠഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് പ്ലസ്ടു പരീക്ഷയ്ക്കും ഉണ്ടായിരുന്നത്.
ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍;
www.keralaresults.nic.in
www.dhsekerala.gov.in
www.prd.kerala.gov.in
www.results.kite.kerala.gov.in