പ്രേഷകര്‍ക്ക് കാഴ്ച വിരുന്നൊരുക്കാന്‍ ‘കടൽമുനമ്പ്’; സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി


കോഴിക്കോട്: ന്യൂവേവ് ഫിലിം സ്‌കൂളിന്റെ ബാനറിൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികളുടെ പഠന പ്രവർത്തനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന
കടൽമുനമ്പ് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

പ്രതാപ് ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് കടൽ മുനമ്പ്.
കുറ്റിപ്പുറം പാലം, അവൾക്കൊപ്പം, രണ്ടുപേർ ചുംബിക്കുമ്പോൾ, ഒരു രാത്രി ഒരു പകൽ, മാവോയിസ്റ്റ് എന്നീ സിനിമകൾക്കുശേഷം പ്രതാപ് ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് കടൽമുനമ്പ്. കവി വി.ടി. ജയദേവന്റെതാണ് കഥ. സംവിധായകൻ ജിയോ ബേബിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി ജാക്സൺ ജോർജ്ജ് ആണ് സിനിമയ്ക്ക് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. ജിയോ ബേബി, യമുന ചുങ്കപ്പള്ളി, എസ്.പ്രദീപ്, ബൈജു നെറ്റോ, ദേവകി ഭാഗി, മിനി ഐ.ജി., അർച്ചന പദ്മിനി, അദ്വിക, മിഥുൻ ഹരി മിഥുൻ എന്നിവരാണ് സിനിമയിലെ അഭിനേതാക്കൾ.

ആനന്ദ് പൊറ്റക്കാടാണ് എഡിറ്റിംഗ് നിർവഹിച്ചത്. ഷൈജു എം ആണ് ശബ്ദം നൽകിയത്.വി.ടി.ജയദേവൻ, പ്രതാപ് ജോസഫ് എന്നിവരുടേതാണ് തിരക്കഥ. ഷിജു ബാലഗോപാലൻ ആണ് കളറിസ്റ്റ്. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.

പ്രൊഡക്ഷൻ ഡിസൈൻ വിപുൽ ദാസാണ്. പ്രൊഡക്ഷൻ കണ്ട്രോളർ സഫ്‌തർ അബുവാണ്. ഗോവിന്ദ് പപ്പുവാണ് മേക്കപ്പ്. ടൈറ്റിൽ ഡിസൈൻ, ഗ്രാഫിക്സ് ജിത്തു സുജിത്, ക്രിയേറ്റീവ് കോണ്ട്രിബ്‌യൂഷൻ: നൂർ നൂറുദ്ദീൻ, ശുഐബ് ചാലിയം, അപർണ ശിവകാമി, ആന്റണി ജോർജ്ജ്, ലെനൻ ഗോപൻ, രേവതി സാവി എന്നിവരാണ്.